ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

ഡിസ്ക്ക് ബൾജിനെ തോൽപ്പിച്ച ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പ്.




https://www.vlcommunications.in/2026/05/disc%20Bulge%20-%20causes%20-%20remedy%20-%20malayalam%20.html


ശരീരം നമ്മുടേതാണ്, വ്യാജ പ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീഴരുത്

കുറിപ്പ് തുടരുന്നു. " ഡിസ്ക്ക് ബൾജെന്നാൽ ജീവിതം തീർന്നു, ഇനി എഴുന്നേൽക്കാൻ പോലും കഴിയില്ല." - ഇങ്ങിനെയുള്ള വാക്കുകളാണ് നടുവേദനയുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാൻ പോയ അന്നുമുതൽ ഞാൻ കേട്ടു തുടങ്ങിയത്. എന്നാൽ ഇന്ന് കഠിനമായ ആ വേദനകളേയും, മാനസിക വിഷമങ്ങളേയും അതിജീവിച്ച് പൂർണ്ണ ആരോഗ്യത്തോടെ നിൽക്കുമ്പോൾ എനിക്ക് മറ്റുള്ളവരോട് പറയാൻ ഒന്നേയൊള്ളൂ. " നമ്മുടെ ശരീരം പറയുന്നത് നമ്മൾ കേൾക്കുക . അനാവശ്യമായി വ്യാജപ്രചരണങ്ങളിലും , അന്ധവിശ്വാസങ്ങളിലും വീണു പോയി ജീവിതം നശിപ്പിക്കരുത്!"

1. അന്ധവിശ്വാസങ്ങളും, വ്യാജ പ്രചരണങ്ങളും 

ആദ്യമൊക്കെ ഇരുന്ന് എഴുന്നേൽക്കുമ്പോഴും, കിടക്കുമ്പോഴുമെല്ലാം ചെറിയ രീതിയിലാണ് വേദന തുടങ്ങിയത്. എന്നാൽ ദിവസങ്ങൾകഴിയുന്തോറും വേദന നിതംബത്തിലേക്കും , തുടർന്ന് കാലുകളിലേക്കും വ്യാപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തി. 

എന്നാൽ ഇത്തരം ഘട്ടത്തിൽ നമ്മുടെ നാട്ടിലെ സ്ത്രീകൾ പൊതുവായി ചിന്തിക്കുന്ന തെറ്റായ ഒരു പ്രവണതയുണ്ട്.  

ആ രോഗത്തിൻ്റെ കാരണത്തെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കാതെ , ഇത്തരം രോഗങ്ങൾ. പ്രത്യേകിച്ച് നടുവേദന, നടക്കുവാനുള്ള ബുദ്ധിമുട്ട് - ഇവയെല്ലാം വാസ്തുദോഷത്തിൻ്റേതാണന്നോ , അതല്ലങ്കിൽ അസൂയാലുക്കളായ ആരോ മന്ത്രവാദം ചെയ്തതാണന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും! കാരണം മരുന്നു കൊണ്ട് മാറാത്തത് മന്ത്രം കൊണ്ടു മാറുമെന്നുള്ള വിശ്വാസത്തിനടിമകളാണ് നാട്ടിലായാലും നഗരത്തിലായാലും വിദ്യാസമ്പന്നരായ ഭൂരിപക്ഷം സ്ത്രീകൾ പോലും . 

 അങ്ങിനെ മരുന്നുപേക്ഷിച്ച് ലക്ഷങ്ങൾ മുടക്കി മന്ത്രവാദികളുടെ അടുക്കൽ പോയ പലരേയും ഇതിനിടയിൽ കണ്ടുമുട്ടാനും ഇടവന്നിട്ടുണ്ട്. ഇതിൻ്റെ ഫലമായി പണം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല ശരിയായ ചികിത്സ ലഭിക്കാതെ രോഗം കൂടുതൽ മൂർച്ഛിക്കുകയും ചെയ്യുന്നു.  രോഗം വരുന്നത് ശരീരത്തിനാണ്, അതിന് വേണ്ടത് ശാസ്ത്രീയമായ ചികിത്സയാണ് എന്ന തിരിച്ചറിവാണ് ആദ്യം നമുക്ക് ഉണ്ടാകേണ്ടത്.

https://www.vlcommunications.in/2026/05/disc%20Bulge%20-%20causes%20-%20remedy%20-%20malayalam%20.html
ഡിസ്ക്ക് ബൾജ് ഭയപ്പെടേണ്ട. ഒരു അനുഭവക്കുറിപ്പ്



2 .മരുന്ന് തട്ടിപ്പും, അനന്തരഫലങ്ങളും

വേദന മൂർദ്ധന്യത്തിലെത്തുമ്പോഴാണ് എന്തെങ്കിലും ഒരാശ്വാസത്തിൻ്റെ പേരിൽ  പലരും പലവിധ വ്യാജ പ്രചരണങ്ങളിൽ ചെന്നു വീഴുന്നത്.

'' ഡിസ്ക്ക് ബൾജിന് ഒറ്റ മൂലി " " ഒരാഴ്ച കൊണ്ട് സയാറ്റിക്ക പൂർണ്ണമായും സുഖപ്പെടുത്താം " എന്നൊക്കെയുള്ള പരസ്യങ്ങൾക്കു പിന്നിൽ പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന വലിയൊരു ഗൂഢ സംഘം തന്നെയുണ്ട്. 
ലൈസൻസോ, അംഗീകാരമോ ഒന്നു പോലുമില്ലാത്ത ഒറ്റമൂലി വൈദ്യൻമാരുടേയും , അശാസ്ത്രീയമായി തുടരുന്ന തിരുമ്മൽ വിദഗ്ധരുടേയും അടുത്തു പോയി ശരീരാകാവസ്ഥ വഷളാക്കിയവരാണ് ഞാൻ കണ്ടവരിൽ ഭൂരിപക്ഷവും. 

അതുപോലെ തന്നെയാണ് പെട്ടെന്ന് വേദന കുറയുന്നതിനുവേണ്ടി കഴിക്കുന്ന ആൻ്റിബയോട്ടിക്കും, സ്റ്റിറോയ്ഡുകളും .

(Steroids) ഇവ താത്ക്കാലികമായി വേദന കുറയ്ക്കുമെങ്കിലും, പിന്നീട് കഠിനമായ പാർശ്വഫലങ്ങളാകും സമ്മാനിക്കുക.

3. സ്വയം തിരിച്ചറിവ്.

ഏറെനാൾ ഇത്തരം മരുന്നുകളുമായി മുന്നോട്ടു പോയെങ്കിലും പിന്നീടാണ് ഞാൻ ഇതിൻ്റെ യഥാർഥ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു തുടങിയത്. കാരണം അത്രയേറെ വേദനയും , നിരാശയും കലർന്ന ആത്മഹത്യയെക്കുറിച്ചു പോലും  ചിന്തിക്കാൻ തുടങ്ങിയിരുന്ന നാളുകൾ കൂടിയായിരുന്നു അത്. കാരണം എൻ്റെ സമപ്രായക്കാരായ പലരും ജീവിതം ആഘോഷിച്ചു നടക്കുകയും ഞാൻ മാത്രമിങ്ങിനെ ഉറക്കവും, ഭക്ഷണവുമില്ലാതെ .... വല്ലാതെ തകർന്നു പോയ ദിനരാത്രങ്ങൾ!

അതോടെ അനാവശ്യ മരുന്നുകൾ ഇനി കഴിക്കില്ലന്ന് ഉറപ്പിച്ചു. ഇതിനിടയിലാണ് ഒരു സുഹൃത്തിനേപ്പോലെ കരുതാവുന്ന ഒരു ആയുർവേദ ഡോക്ടറുമായി പരിചയത്തിലായത്. അവരാണ് യഥാർഥത്തിൽ ഡിസ്ക്കു ബൾജിൻ്റെ കാരണത്തെക്കുറിച്ചും അതിനുള്ള പ്രതിവിധിയെക്കുറിച്ചുമെല്ലാം എന്നോട് വിശദമായി പറഞ്ഞു തന്നത്.

പിന്നീട് അവരുടെ നിർദ്ദേശാനുസരണം ഒരു MRI സ്കാൻ എടുക്കുകയും, എന്തെല്ലാം ചെയ്യണമെന്ന അവരുടെ ഉപദേശം സ്വീകരിക്കുകയും  ചെയ്തു.

4. രോഗമുക്തിക്ക് വേണം , ശരിയായ ദിനചര്യ.

തുടക്കത്തിലേ ശരിയായ ചികിത്സക്ക് വിധേയമായാൽ പൂർണ്ണമായും മാറ്റിയെടുക്കാവുന്ന ഒരു രോഗം തന്നെയാണ് ഡിസ്ക്ക് ബൾജ്. പക്ഷെ അതിന് മരുന്നിനേക്കാൾ നമ്മൾ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്.

കൃത്യമായ ഉറക്കം - ശരീരത്തിനും
 പേശികൾക്കും ശരിയായ വിശ്രമം നൽകാൻ ശരിയായ ഉറക്കം ആവശ്യമാണ്. കൂടാതെ ഉറക്കമിയായ്മ ശരീരത്തിലെ നീർക്കെട്ടിനെ വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കു വഹിക്കും.

ഭക്ഷണം - ശരീരത്തിലെ നീർക്കെട്ടിനെ ഒഴിവാക്കുവാൻ നമ്മൾ എന്തു ഭക്ഷണം കഴിക്കുന്നുവെന്നതും പ്രധാനമാണ് . അതിനാൽ അത്തരം ആൻ്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.


വ്യായാമം - ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചില ലഘുവ്യായാമങ്ങൾ.

യാത്രകൾ ഒഴിവാക്കുക - ദീർഘദൂരവും, അധികം കുലുക്കവുമുള്ള റോഡു മാർഗ്ഗങ്ങളിലൂടെയുള്ള സഞ്ചാരവും ഒഴിവാക്കുക.

ഒറ്റവാക്കിൽ, ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത്.
മുഖ്യമായും ശരീരത്തിലെ നീർക്കെട്ടു തന്നെയാണ് ഈ അസുഖത്തിൻ്റെ പ്രധാന വില്ലനെന്നാണ്. 

അതിനാൽ അത് ഒഴിവാക്കാനാവശ്യമായ ഭക്ഷണങ്ങളും, ശരീരഭാരം കൂടുതലുള്ളവരാണെങ്കിൽ അത് കുറയ്ക്കുവാനുള്ള ശ്രമങ്ങളും ഉണ്ടാകണം.

അതോടൊപ്പം ശരീരത്തിന് ആവശ്യമായ ക്യാൽസ്യം, വൈറ്റമിൻസ് ഇവയെല്ലാമുള്ള നാച്വറൽ ഭക്ഷണങ്ങളും, നിറങ്ങൾ ചേർത്തതും , വറുത്തതും, പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.

മികച്ച ഒരു  ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള, ഉഴിച്ചിൽ, പിഴിച്ചിൽ, അതല്ലങ്കിൽ ഫിസിയോതെറാപ്പി, സ്വന്തം വീടുകളിലിരുന്ന് തന്നെ ചെയ്യാവുന്ന ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ.

ഇങ്ങിനെ, ഇവയൊക്കെ ചെയ്തു കൊണ്ടും, നടുവിന് ഭാരം നൽകാത്ത രീതിയിൽ ജോലികളെ ക്രമീകരിച്ചും മുന്നോട്ടു പോകുവാൻ സാധിച്ചാൽ യാതൊരു ഭയാശങ്കകൾക്കുമിടനൽകാതെ തീർച്ചയായും ഡിസ്ക്ക് ബൾജ് എന്ന മഹാവ്യാധിയെ തീർച്ചയായും നമുക്ക് മാറ്റിയെടുക്കാം.

ഇവിടെ ഞാൻ സ്വീകരിച്ച വഴി.

ആദ്യമേ സൂചിപ്പിച്ചപോലെ, കഠിനമായ വേദനയിലും, നിരാശയിലുമാണ് ആദ്യരണ്ടുവർഷങ്ങൾ കടന്നുപോയത്.

അലോപ്പതിമരുന്നകൾ കഴിക്കുമ്പോഴുള്ള ശമനമൊഴിച്ചാൽ പിന്നീടുള്ള ഓരോനിമിഷവും എന്തെങ്കിലും ജോലി ചെയ്യുവാനോ കിടക്കുവാനോ ഇരിക്കുവാനോ കഴിയാത്ത അവസ്ഥ. മാത്രമല്ല കഴിക്കുന്ന ഗുളികകളുടെ പാർശ്വഫലങ്ങളെന്നോണം, ഇടയ്ക്കിടെ തലചുറ്റലും, ക്ഷീണവും, ഉറക്കവുമെല്ലാം കൂടിക്കുഴഞ്ഞ് നടക്കുമ്പോൾ വീണുപോകുമോ എന്ന ഭയംകൂടി ഉടലെടുത്തതോടെ ഞാനാകെ തളർന്നുപോയി.

എന്നിട്ടും ഡോക്ടറുടെ ഉപദേശപ്രകാരം പലയിടങ്ങളിലായി, വിവിധരീതിയിലുള്ള ഫിസിയോതെറാപ്പികളെല്ലാം പലവട്ടം പരീക്ഷിച്ചുവെങ്കിലും, സമയവും,പണനഷ്ടവും മാത്രമായിരുന്നു ഫലം.

പിന്നീട് മറ്റൊരാളുടെ ഉപദേശപ്രകാരം ഐസ് പീസുകൾ ചെറിയ വാട്ടർബാഗിലാക്കി അരക്കുകീഴെ, വേദനയുള്ള ഭാഗങ്ങളിൽ 15-20 മിനിട്ടോളം മാറിമാറി വെയ്ക്കുകയും, പിന്നീട് പുളികൊണ്ട് നിർമ്മിച്ച ഒരു ആയുർവേദ ലേപനം ആഭാഗങ്ങളിൽ പുരട്ടി പതിയെമസ്സാജ്ചെയ്യുവാനും തുടങ്ങിയപ്പോൾ വേദന അൽപ്പാപ്പമായി കുറഞ്ഞുതുടങ്ങി. ( ഡിസ്ക് ബൾജ് ഉള്ള നട്ടെല്ലിന് പുറകിൽ ഒരുകാരണവശാലം മസാജ് ചെയ്യുവാനോ, തിരുമ്മുവാനോ പാടുള്ളതല്ല ) 

കൂടാതെ അധികം പുളിയുള്ളതും, എണ്ണയും, എരിവുമെല്ലാം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും, ഒരു ഡോക്ടർ നിർദ്ദേശിച്ച എക്സർസൈസുകളും ചെയ്യാൻ തുടങ്ങിയതോടെ വേദന ഒരുവിധം നിയന്ത്രണവിധേയമായി. എങ്കിലും ഇടയ്ക്കിടെയുള്ള യാത്രകൾക്കുശേഷം പിന്നെയും കടന്നുവരുന്ന (പ്രത്യേകിച്ച് രാത്രിയിൽ) വേദന ഡോക്ടർ എപ്പോഴോ നിർദ്ദേശിച്ച ഒരു വേദനസംഹാരിഗുളികയിൽ ഒതുക്കും.

ഇങ്ങിനെ വേദന,ഒരുഘട്ടത്തിൽ നിയന്ത്രണ വിധേയമായപ്പോഴാണ് ഞാൻ എറണാകുളം ജില്ലയിലെ ഒരു ആയുർവേദ ഹോസ്പ്പിറ്റലിൽ എത്തുന്നതും, MRI സ്കാൻ പരിശോധിച്ചശേഷം ഏഴുദിവസത്തെ തിരുമ്മൽ ഉൾപ്പടെയുള്ള ചികിത്സ നിശ്ചയിച്ചതും. 
എന്തായാലും പിന്നീടുള്ള ഓരോദിവസങ്ങളും സന്തോഷത്തിൻറേതായിരുന്നു. വേദന പൂർണ്ണമായും കുറഞ്ഞങ്കിൽപോലും ഞാൻ എന്നിൽ ഒരുകരുതൽ ഏർപ്പെടുത്തി.

അനാവശ്യ യാത്രകൾ, ഭക്ഷണം, എന്നിവഒഴിവാക്കിയതോടൊപ്പം. നട്ടെല്ലിന് കൂടുതൽ ആയാസം നൽകുന്നതും,അധികം കുനിഞ്ഞുനിന്നുള്ളതും, ഭാരപ്പെട്ടതുമായ ജോലികളിൽ നിന്നൊഴിവായി. കൂടാതെ അനാവശ്യ സമ്മർദ്ദങ്ങളുണ്ടാക്കുന്നതും, ഒരേസമയം അധികനേരം നിന്നും, ഇരുന്നും ചെയ്യേണ്ട ജോലികൾ ആവശ്യത്തിന് ഇടവേളകൾ നൽകി ചെയ്തുതുടങ്ങി.

കൂടാതെ ആയുർവേദചികിത്സയുടെ ഫലമായി ശരീരത്തിൽ നിന്നും അനേകം ദുർമേദസ്സുകളും ഒഴിവാക്കപ്പെട്ടതോടെ ശരീരത്തിന് ഒരു പ്രത്യേക ഊർജ്ജവും,ബലവുമെല്ലാംകൈവരുവാനും തുടങ്ങിയതോടെ വിശപ്പും, ഉറക്കവുമെല്ലാം നല്ലരീതിയിൽ ക്രമീകരിക്കപ്പെടുകയും എല്ലാത്തിലുമുപരി വളരെ വലിയ മാനസ്സിക സന്തോഷവും അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് ഈ കുറിപ്പിനാധാരം.

എന്നാൽ ഇത് എൻറേതുമാത്രമായ ഒരു അനുഭവമാണ്. മറ്റൊരാൾക്ക് ഇത് എത്രത്തോളം ഫലവത്താകുമെന്നും എനിക്കറിയില്ല. കാരണം ഓരോമനുഷ്യരുടേയും ശാരീരികഘടനകൾവെച്ച് ഓരോമരുന്നിനോടുമുള്ള പ്രതികരണവും വ്യത്യസ്ഥമായതിനാൽ ഓരോരുത്തരും അവരുടെ ജീവിതാനുഭവത്തിൻറേയും, യുക്തിയുടേയും അടിസ്ഥാനത്തിൽ മാത്രം ശരിയായ ചികിത്സ തിരഞ്ഞെടുക്കുകയും, ഒരിക്കലും കേട്ടുകേൾവികൾക്ക് പുറകേ പോകാതിരിക്കുകയും ചെയ്യുക എന്നതാണ് ജീവിതം എന്നെ പഠിപ്പിച്ചപാഠവും, ഞാൻ നിങ്ങൾക്കുവേണ്ടി പങ്കുവെയ്ക്കുവാൻ ആഗ്രഹിച്ചതും.


 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നാരകം വീട്ടിൽ വളർത്തിയാൽ !

സത്യത്തിൽ നമ്മൾ മലയാളികൾക്കു മാത്രമാണോ , കൗതുകകരമായ ഇത്തരം സംശയങ്ങൾ കൂടുതലായി ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട് ! ഇവിടുത്തെ പ്രധാന പ്രശ്നം വീടിൻ്റെ ചുറ്റുവട്ടത്തെ ഒരു നാരകമാണങ്കിൽ, മറ്റൊരാളുടെ വിഷയം പറമ്പിനകത്ത് ശരിയായ സ്ഥാനത്തല്ലാതെ നിലകൊള്ളുന്ന മറ്റൊരു മരത്തെ സംബന്ധിച്ചായിരിക്കും!  ഇങ്ങിനെ വീടും, വീടിൻ്റെ നിർമ്മാണവും, അതിൻ്റെ ചുറ്റുവട്ടങ്ങളിലെ പ്രശ്‌നങ്ങളുമൊക്കെയായി ഒരു നൂറ് കണക്കിന് വിഷയങ്ങളാണ് പലപ്പോഴും, പലരും അഭിമുഖീകരിക്കേണ്ടി വരുന്നത്. കാരണം, വീടുമായി ബന്ധപ്പെട്ട ഒരാളുടെ സംശയവും, പ്രശ്നങ്ങളും കഴിഞ്ഞ ദിവസം ഒരു, നാരകത്തെ സംബന്ധിച്ചായിരുന്നു! അത്യുൽപ്പാദനശേഷിയുള്ള മേൽത്തരം ഒരു നാരകച്ചെടി, ഒരു സുഹൃത്ത് നൽകിയതോടെ ആയിരുന്നു. പ്രശ്നങ്ങളുടെ തുടക്കം ! വീട്ടിൽ നാരകം വളർത്തിയാൽ  ഓരോ ദിവസവും അത്യധികം കൂടി വരുന്ന വല്ലാത്ത ഉഷ്ണകാലത്ത് ,ഒരു നാരകവും, അതിൽ ആരെയും മോഹിപ്പിക്കുന്ന രീതിയിൽ പച്ചയും, മഞ്ഞയും, നിറങ്ങളിൽ ഇടതൂർന്ന് കിടക്കുന്ന നാരങ്ങയും, വീടിന് മുന്നിൽ നിറഞ്ഞു നിൽക്കുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് അയാൾ അത് വാങ്ങിയത്. പക്ഷെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാൻ?!  അമ്മായിഅമ്മയും ...

പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ.

വീട് നമ്മുടെ വീട് സങ്കൽപ്പങ്ങൾ എല്ലാം തന്നെ, ഇന്നു കാണുന്ന രീതിയിലേക്ക് എത്തിച്ചേർന്നത്. പലപ്പോഴും മാറുന്ന ചുറ്റുപാടുകൾക്കും , സാഹചര്യങ്ങൾക്കും മറ്റു പല ആവശ്യങ്ങളേയും മുൻ നിർത്തിക്കൊണ്ടായിരുന്നു.! പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ ഒന്നുകൂടി വ്യക്തമാക്കിയാൽ ഓല മേഞ്ഞ വീടുകളിൽ നിന്നും, ഓടുകൾ പാകിയതും , ഓടുകളിൽ നിന്ന് മാറി കോൺക്രീറ്റിലേക്ക് കടന്നതും , കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായതും. എന്തിനേറെ വീടിൻ്റെ ആരും കാണാത്ത കോണിൽ സ്വകാര്യമായി വെച്ചിരുന്ന അടുക്കള പോലും സ്വന്തം വീടിൻ്റെ നടുത്തളത്തിലേക്ക് തുറന്ന കിച്ചൺ എന്ന പേരിൽ ഇറങ്ങി വന്നത് വരെ നമ്മുടെ ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങളിൽ ചിലതാണ് ! കാലാവസ്ഥാ വ്യതിയാനം അതുകൊണ്ട് തന്നെ ഇപ്പോൾ , മാറുന്ന കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും അനുസരിച്ച് നമ്മുടെ വീടിൻ്റെ രൂപഘടനകളും നിർമ്മാണ രീതികളും മാറേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടു മഴ തിമിർത്തു പെയ്താൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ.! തുടർച്ചയായി വരുന്ന പല പഠനങ്ങളും നിരീക്ഷണങ്ങളും വെച്ച് , വരാനിരിക്കുന്ന കാലാവസ്ഥ പ്രവചനങ്ങളൊന്നും , നമുക്ക് കേൾക്കാൻ അത്ര സുഖം പകരുന്നവയല്ല. പ്രത്യേ...

പ്രകൃതിയോട് ചേരുന്ന സമവീക്ഷണത്തിൻറെ സമീക്ഷ.

   സമീക്ഷ ആശ്രമം - കാലടി സമീക്ഷ എന്നത് ഒരുപ്രാർത്ഥനാലയമാണന്ന് മാത്രമേ സുഹൃത്ത് പറഞ്ഞിരുന്നൊള്ളൂ. സെബാസ്റ്റൃൻ പൈനാടത്ത് എന്ന ഒരു ഫാദറാണ് അതിന് നേതൃത്വം നൽകുന്നതെന്നും അറിയാമായിരുന്നു. കാലടി ജംഗ്ഷനിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ഉൾപ്രദേശത്തേക്ക് നീങ്ങി സമീക്ഷയെന്ന... വളരെ വലിയ അക്ഷരങ്ങളിൽ പേരെഴുതിവെച്ച ബോർഡും, പച്ചപിടിച്ച മരക്കാടുകളും നനുത്ത കാറ്റുമാണ്, അങ്ങോട്ട് കയറിച്ചെല്ലുമ്പോൾ ആദ്യം, സ്വാഗതം ചെയ്യുക.  ജാതി മരങ്ങൾക്കിടയിലൂടെ ചെറിയ നടപ്പാതയിലേക്ക് പ്രവേശിക്കുമ്പോൾ അവിടവിടെയായി ചെറിയ ലാറി ബേക്കർ മാതൃകയിൽ പണിതീർത്ത വീടുകൾ കാണാം.  "അത് ചില ധ്യാനമണ്ഡപങ്ങളാണ്" - സുഹൃത്ത് പറഞ്ഞു "സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും  നാനാ ജാതി മതസ്ഥരായ നിരവധി ആളുകൾ ഇവിടെ ധ്യാനത്തിനായി എത്തിച്ചേരുന്നു.  കൂടാതെ ദാർശനിക വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്കായി മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി അംഗീകരിച്ച വലിയ ഒരു റഫറൻസ് ലൈബ്രറിയും ഇവിടെയുണ്ട്.. "  താത്പര്യമുള്ളവർ മുൻകൂട്ടി അറിയിച്ചാൽ മൂന്നോ നാലോ ദിവസം അവിടെ താമസിച്ച് പുസ്തകങ്ങൾ വായിക്കുവാനുള്ള സാഹചര്യവും ഒരുക്കാറുണ്ട...